ക്ഷേത്രഭരണം
ശ്രീ പിഷാരികാവ് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണ്. എട്ട് പാരമ്പര്യട്രസ്റ്റിമാരും നാല് പാരമ്പര്യേതര ട്രസ്റ്റിമാരും എക്സിക്യുട്ടീവ് ഓഫീസറുമടങ്ങുന്ന ഭരണസമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്.പാരമ്പര്യട്രസ്റ്റിമാര്‍ എട്ട് കാരണവ കുടുംബ പ്രതിനിധികളാണ്.കീഴയില്‍, വാഴയില്‍, ഇളയിടത്ത്, ഈച്ചരാട്ടില്‍, പുനത്തില്‍, നാണോത്ത്, മുണ്ടക്കല്‍, എരോത്ത്.