1 198കർക്കിടകം 1 മുതൽ 1 199ചിങ്ങം 9 വരെ ക്ഷേത്രത്തിൽ വൈകീട്ട് നടത്തുന്ന വിശേഷാൽ വഴിപാടായ 'തോറ്റം' ബുക്കിംഗ് ആരംഭിച്ചു. നട തുറക്കൽ 05.00AM   നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (തിങ്കള്‍, ബുധന്‍, വ്യാഴം, ശനി )   12:30P.M നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (ചൊവ്വ, വെള്ളി, ഞായര്‍ )   01:45P.M       വൈകുന്നേരം    നടതുറക്കല്‍   05:00P.M    നട അടക്കല്‍ രാത്രി അത്താഴപൂജയ്ക്ക് ശേഷം   08:00P.M       NB:സ്ത്രീകള്‍ക്ക് പ്രവേശനം കാലത്ത് 5 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും.       NB:മുട്ടറുക്കല്‍ വഴിപാട് കാലത്ത് 5:30 മുതല്‍ 10:30 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും
സര്‍വ്വമംഗള മംഗലേൃ |
ശിവേ സർവ്വാർതഥ സാധികേ |
ശരണ്യേ ത്ര്യoബക ഗൗരി
നാരായണി നമോ സ്തുതേ ||
1500

YEARS OF OLD HISTORY

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ശ്രീ പിഷാരികാവ്. ക്ഷേത്ര നിർമ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പാലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന്‍ തെക്കന്‍കൊല്ലത്ത് വന്ന് താമസിച്ചു. സമ്പന്നരായ രത്നവ്യാപാരികളായിരുന്നു ഇവര്‍. അവരില്‍ ഒരു ഭക്തന്‍ ശ്രീ പോര്‍ക്കലിയില്‍ പോയി ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭഗവതി അയാളോട് ഇങ്ങനെ അരുളി: “നിന്റെ ഭക്തി വിശ്വാസാദികള്‍ കൊണ്ട് ഞാന്‍ പ്രസാദിച്ചിരിക്കുന്നു. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകമെടുത്ത് നിനയ്ക്ക് സ്വദേശത്തേക്ക് പോകാം. എന്റെ ഈ ആയുധം വെച്ച് പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാല്‍ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സാധിപ്പിച്ചു തന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്ന് ദൃഡമായി വിശ്വസിച്ചുകൊള്ളുക”. ഭക്തന്‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഒരു അഭൗമതേജസ്സ് മാഞ്ഞുപോവുന്നതും തന്‍റെ തലയ്ക്കല്‍ ഒരു നാന്ദകം ഇരിക്കുന്നതും കണ്ടു. ഈ അനുഭവം ഭഗവതിയുടെ അരുളപ്പാട് തന്നെയെന്ന് ദൃഡമായി വിശ്വസിച്ച ഭക്തന്‍, ഭഗവതി നല്കിയ ആ വാളെടുത്തു കൊണ്ട് സ്വദേശത്തേക്ക് പോയി. തെക്കന്‍ കൊല്ലത്തെത്തിയ അയാള്‍ അവിടെ ഭഗവതിക്ഷേത്രം പണിത് ഭഗവതിയെ പ്രതിഷ്ഠിച്ചു പീഠത്തിന്മേല്‍ നാന്ദകം കൂടി വെച്ച് പൂജിക്കാന്‍ തുടങ്ങി. ആ വൈശ്യന്‍ വിഷഹാരികൂടിയായതിനാല്‍ അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിനു ‘വിഷഹാരികാവ്’ എന്ന പേര് സിദ്ധിച്ചു. വിഷഹാരികാവ് എന്നത് ക്രമേണ ‘പിഷാരികാവ്’ എന്നായി മാറി. ഭഗവതിയുടെ കടാക്ഷം ലഭിച്ച വൈശ്യവ്യാപാരികള്‍ അടിക്കടി അഭിവൃദ്ധിപ്രാപിച്ച് വന്‍ ധനികരായി.

Read More

പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം

തിക്കോടി,ഫോണ്‍ : 9526105940
(ശ്രീ പിഷാരികാവ് ദേവസ്വം)

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം. തിക്കോടി തീവണ്ടീയാഫീസിന്‍റെ തെക്ക്മാറി 300 മീറ്റര്‍ അകലെയായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ് കൂടാതെ ഗണപതി, സുബ്രഹ്മണ്യന്‍,ശാസ്താവ്, എന്നീ ഉപദേവന്മാരുമുണ്ട്.അത്യധികം ശക്തിയുള്ളതും നിത്യാരാധനയുമുള്ള ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൻ്റെ ഉപ ക്ഷേത്രമായ പാലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വഴിപാടുകൾ പിഷാരികാവ് ക്ഷേത്ര വഴിപാട് കൗണ്ടറിൽ നിന്നും ബുക്കിംഗ് ചെയ്യാവുന്നതാണ്.

News & Events

പ്രതിഷ്ഠാദിനം

മകരമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച

കാളിയാട്ടം കുറിയ്ക്കല്‍

കുംഭം-10 ന്

കാളിയാട്ടം

മീനമാസത്തില്‍ - 8 ദിവസം

നവീകരണവാര്‍ഷികം

എടവമാസത്തിലെ അനിഴംനക്ഷത്ര ദിവസം.

ഇല്ലം നിറ

കര്‍ക്കിടകത്തിലെ വെളുത്ത പക്ഷം

തോറ്റം

കര്‍ക്കിടകം 1 മുതല്‍ 40 ദിവസം

പുത്തരി

ചിങ്ങമാസം

മണ്ഡലപൂജ

വൃശ്ചികം 1മുതല്‍ ധനു 10 വരെ

തൃക്കാര്‍ത്തിക

വൃശ്ചികമാസം

Copyright © 2022 Pisharikavu Temple, All Rights Reserved. Terms & Conditions Enabled by Kshethrasuvidham Temple Management Solutions.